കൊല്ലം: പിഎസ്സി ഉദ്യോഗാര്‍ഥികള്‍ക്കായി മണ്ണന്തല സര്‍ക്കാര്‍ പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ ആറ് മാസത്തെ സൗജന്യ പ്ലസ്ടു/ഡിഗ്രി ലെവല്‍ പരീക്ഷാ പരിശീലനം നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.
വരുമാന പരിധി: ഒബിസി, ഒഇസി വിഭാഗക്കാര്‍ക്ക് ഒരു ലക്ഷം രൂപ. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 14 നകം സര്‍ക്കാര്‍ പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെനന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഫോണ്‍: 0471 2315375.